അനുഗ്രഹത്തിൻ അധിപതിയേ Lyrics Malayalam |
അനുഗ്രഹത്തിൻ അധിപതിയേ അനന്തകൃപ പെരുംനദിയേ
അനുദിനം നിൻപദം ഗതിയെ അടിയാനു നിൻ കൃപമതിയേ
2 വൻവിനകൾ വന്നിടുകിൽ വലയുകയില്ലെൻ ഹൃദയം
വല്ലഭൻ നീയെന്നഭയം വന്നീടുമോ പിന്നെ ഭയം
3 തന്നുയിരെ പാപികൾക്കായ് തന്നവനാം നീയിനിയും
തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ
4 തിരുക്കരങ്ങൾ തരുന്ന നല്ല ശിക്ഷയിൽ ഞാൻ പതറുകില്ല
മക്കളെങ്കിൽ ശാസനകൾ സ്നേഹത്തിൻ പ്രകാശനങ്ങൾ
5 പാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ
മരണദിനം വരുമളവിൽ മറഞ്ഞിടും ഞാൻ നിൻ മാർവ്വിടത്തിൽ
Anugrahatthin
adhipathiye Lyrics in English |
1 anugrahatthin adhipathiye
ananthakripa perumnadiye
anudinam ninapadam gathiye
adiyaanu nin kripamathiye
2 vanavinakal vannidukil
valayukayillen hridayam
vallabhan nee ennabhayam
vanneedumo pinne bhayam
3 thannuyire paapikalkkaay
thannavanaam neeyiniyum
thallidumo ezhayenne
theerumo nin snehamennil
4 thirukkarngal tharunna
nalla shikshayil njaan patharukilla
makkalengkil shaasanakal
snehatthin prakaashanngal
5 paaridamaam paazhmanalil
paartthidum njaan nin thanalil
maranadinam varumalavil
maranjnjidum njaan nin maarvvidatthil
Anugrahatthin adhipathiye Lyrics Video |
0 Comments