എന്റെ സങ്കേതവും ബലവും Lyrics Malayalam and English |
എന്റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രെ
Ente sangkethavum balavum
eetavum adutha thunayum
eethorapathilum eethu nerathilum
enikkennumen daivamathre
1 ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോലൊരുവൻ;- എന്റെ...
1 irul thingidum paathakalil
karal vingidum velakalil
arikil varuvaan krupakal tharuvaan
aarumillithupol oruvan;-
2 എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തു പാലിയ്ക്കുമെന്നെ നിത്യം;- എന്റെ...
2 ella bhaaramgalum chumakkum
ennum thaangiy’enne nadathum
karthan than karathaal kannuneer thudakum
kaathu paalikkumenne nithyam;-
3 ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം;- എന്റെ...
3 ithra nallavanaam priyane
idharayil ruchicharivaan
idayaayathinal oduvil vareyum
iniyenikkennum thaan mathiyaam;-
4 എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പു;- എന്റെ...
4 enne thannarikil cherkkuvaan
ethrayum vegam vannedum than
puthanam bhavanam ethi vishramippaan
aarthiyode njaan kathirippoo;-
Ente sangkethavum balavum Lyrics Video |
0 Comments